ഒരു വടക്കൻ തേരോട്ടം സെക്കന്റ് ലുക്ക്
കാക്കി വേഷം ധരിച്ചുധ്യാൻ ശ്രീനിവാസൻ. ഒപ്പം കാക്കി വേഷധാരികളായ ഏതാനും പേരും ഒരു ഓട്ടോറിക്ഷയോടു ചേർന്നു നിന്ന് , ധ്യാനിന്റെ കൈയിലെ ഫോൺ കൗതുകത്തോടെ വീക്ഷിക്കുന്നു. - അവർ എന്താണ് ഇത്ര കൗതുകത്തോടെ നോക്കുന്നത്?
ഏ.ആർ.ബിനുരാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്.
മലബാറിന്റെ പശ്ചാത്തലത്തിൽ അവിടുത്തെ സാമൂഹ്യ, രാഷ്ട്രീയ,പശ്ചാത്തലത്തിലൂടെ ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രമാണ് വടക്കൻ തേരോട്ടം. ദിൽന രാമകൃഷ്ണനും മാളവിക മേനോനുമാണ് നായികമാർ. പവി കെയർ ടേക്കർ, ഇഡി എന്നീ ചിത്രങ്ങളിൽ ദിൽന തിളങ്ങിയിട്ടുണ്ട്.തെന്നിന്ത്യൻ താരങ്ങളായ ആനന്ദ്, രാജ് കപൂർ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു.
ധർമ്മജൻ ബോൾഗാട്ടി, വിജയകുമാർ, സുധി പറവൂർ, സലിം ഹസൻ, ദിലീപ് മേനോൻ,നാരായണൻ നായർ, രാജേഷ് കേശവ് , ജിബിൻ, ദിനേശ് പണിക്കർ, മോഹൻ സീനുലാൽ, കിരൺ കുമാർ, ബോസ് സോപാനം, കലേഷ്, ജയ് വിഷ്ണു, ജയിൽ മൻസുമാധവ , അരുൺ പുനലൂർ,മധുരിമഉണ്ണികൃഷ്ണൻ,ബ്ലെ