പഠനോപകരണ വിതരണം
Wednesday 21 May 2025 1:30 AM IST
മാന്നാർ: 2024-25 വാർഷിക പദ്ധതിയിൽ മാന്നാർ ഗ്രാമപഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. 2 ലക്ഷം രൂപ ചിലവഴിച്ച് 40 വിദ്യാർഥികൾക്കാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരി നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ആർ.ശിവപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപിക ശൈലജ സ്വാഗതം പറഞ്ഞു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാലിനി രഘുനാഥ് , ഗ്രാമ പഞ്ചായത്തംഗങ്ങളായ സുജാത മനോഹരൻ, സലിം പടിപ്പുരയ്ക്കൽ, മധു പുഴയോരം, സജു തോമസ്, അനീഷ് മണ്ണാരേത്ത്, പുഷ്പലത എന്നിവർ സംസാരിച്ചു.