കുടുംബശ്രീ അംഗങ്ങളുടെ കുടുംബ സംഗമം
Wednesday 21 May 2025 1:30 AM IST
ചേർത്തല: കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീ രൂപീകരണദിനത്തിൽ സംഘടിപ്പിച്ച കുടുംബശ്രീ കുടുംബ സംഗമം ജില്ലാപഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ.നാസർ ഉദ്ഘാടനം ചെയ്തു.പി.പി. സ്വാതന്ത്ര്യം കമ്മ്യൂണിറ്റി ഹാളിൽ നടന്ന സംഗമത്തിൽ വിവിധ മേഖലകളിൽ മികവു പുലർത്തിയ വനിതകൾക്കും കഞ്ഞിക്കുഴിയിൽ കുടുംബശ്രീ രൂപീകരണ കാലഘട്ടം മുതൽ ഫാക്കൽട്ടി അംഗങ്ങളായി പ്രവർത്തിച്ചവർക്കും ആദരവ് നൽകി. വൈവിദ്ധ്യമാർന്ന കലാപരിപാടികളും അരങ്ങേറി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ,ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ സി.പി.ദിലീപ്,കെ.കമലമ്മ,എസ്.ജ്യോതിമോൾ,അസിസ്റ്റന്റ് സെക്രട്ടറി പി.രാജീവ്,റജി പുഷ്പാംഗദൻ എന്നിവർ സംസാരിച്ചു.