നിർണായക നീക്കവുമായി കേരളം സുപ്രീംകോടതിയിൽ ,​ വഖഫ് ഭേദഗതിക്ക് എതിരെയുള്ള ഹർജികളിൽ കക്ഷി ചേരും

Monday 19 May 2025 10:32 PM IST

ന്യൂഡൽഹി:വഖഫ് ഭേദഗതി നിയമത്തെ എതിർത്ത് സമർപ്പിച്ച ഹർജികളിൽ കക്ഷിചേരാൻ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപേക്ഷ നൽകി.ഭേദഗതി കാരണം മൗലികാവകാശങ്ങൾ ലംഘിക്കപ്പെടുമോയെന്ന് മുസ്ലീം സമുദായത്തിന് ആശങ്കയുണ്ടെന്ന് അപേക്ഷയിൽ പറയുന്നു.ഭരണഘടനാ സാധുത സംശയനിഴലിലാണ്.വഖഫ് ബോർഡുകളിൽ മുസ്ലീം ഇതര അംഗങ്ങളെ ഉൾപ്പെടുത്തുന്നതിന് യുക്തിയില്ലെന്നും അപേക്ഷയിൽ വ്യക്തമാക്കി.ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ്,ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് വഖഫ് ഹർജികൾ ഇന്ന് പരിഗണിക്കാനിരിക്കെയാണ് കേരളത്തിന്റെ അപേക്ഷ..