കുടുംബശ്രീ ദിനാഘോഷം

Tuesday 20 May 2025 1:30 AM IST

ചാരുംമൂട്: താമരക്കുളം ഗ്രാമപഞ്ചായത്ത് സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ നടന്ന കുടുംബശ്രീ ദിനാഘോഷം

പ്രസിഡന്റ് ജി.വേണു ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ ഡി.സതി അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.ബി.ഹരികുമാർ, ദീപ ജ്യോതിഷ് , പഞ്ചായത്തംഗങ്ങളായ ശോഭ സജി, സുരേഷ് കോട്ടവിള, തൻസീർ കണ്ണനാകുഴി,എസ്.ശ്രീജ, അസി.സെക്രട്ടറി ജയകുമാർ, വൈസ് ചെയർപേഴ്സൺ വിജയശ്രീ, സി.ഡി.എസ് അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.എസ്.എസ്.എൽ.സി പരീക്ഷയിൽ എ പ്ലസ് വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു.