മാദ്ധ്യമ സെമിനാർ സംഘടിപ്പിച്ചു

Tuesday 20 May 2025 2:30 AM IST

ഹരിപ്പാട്: 25, 26, 27 തീയതികളിൽ ആലപ്പുഴയിൽ നടക്കുന്ന എൻ ജി.ഒ. യൂണിയൻ അറുപത്തിരണ്ടാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മാധ്യമ പക്ഷവും ജനപക്ഷവും എന്ന വിഷയത്തിൽ അനുബന്ധ സെമിനാർ ഹരിപ്പാട് ചോയ്സ് പ്ളാസ ആഡിറ്റോറിയത്തിൽ നടന്നു. മന്ത്രി പി.രാജീവ് ഉദ്ഘാടനം നിർവഹിച്ചു. ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ കേന്ദ്രകമ്മറ്റിയംഗം അഡ്വ.കെ അനിൽകുമാർ, മാധ്യമപ്രവർത്തകൻ കെ.ജെ. ജേക്കബ്, എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറി പി.സുരേഷ് എന്നിവർ സംസാരിച്ചു. സെമിനാർ സംഘാടക സമിതി ചെയർമാൻ എം.സത്യപാലൻ അദ്ധ്യക്ഷനായി. സ്വാഗത സംഘം ജനറൽ കൺവീനർ ബി.സന്തോഷ് സംസാരിച്ചു.പി.സജിത് സ്വാഗതവും എൻ.അരുൺകുമാർ നന്ദിയും പറഞ്ഞു.