ജി.സുധാകരനെതിരെ കേസ്: തിര. രേഖകൾ ആവശ്യപ്പെട്ടു
Tuesday 20 May 2025 1:51 AM IST
ആലപ്പുഴ: പോസ്റ്റൽ ബാലറ്റ് തിരുത്തിയെന്ന മുൻമന്ത്രി ജി.സുധാകരന്റെ വിവാദ പ്രസംഗത്തിൽ കേസെടുത്ത ആലപ്പുഴ സൗത്ത് പൊലീസ്, 1989 പാർലമെന്റ് തിരഞ്ഞെടുപ്പിലെ പോസ്റ്റൽ ബാലറ്റുകളുടെ രേഖകൾ ആവശ്യപ്പെട്ട് ജില്ലാകളക്ടർ അലക്സ് വർഗീസിന് കത്ത് നൽകി. രേഖാമൂലമുള്ള തെളിവ് ലഭിച്ചാൽ മാത്രമേ കേസ് നിലനിൽക്കൂ. കത്തിന് ലഭിക്കുന്ന മറുപടിക്ക് അനുസരിച്ചാകും പൊലീസിന്റെ തുടർ നടപടികൾ. രേഖകൾ ലഭിക്കുന്നതുവരെ ജി.സുധാകരന്റെ മൊഴി രേഖപ്പെടുത്തേണ്ടെന്നാണ് പൊലീസിന്റെ തീരുമാനം.