തരൂരിന്റെ ലക്ഷ്യം ഉന്നത പദവി !

Tuesday 20 May 2025 1:55 AM IST

ന്യൂ​ഡ​ൽ​ഹി​:​ ​മോ​ദി​ ​സ​ർ​ക്കാ​രി​നെ​ ​ഇ​ട​യ്ക്കി​ടെ​ ​പു​ക​ഴ്ത്തി​ ​ശ​ശി​ ​ത​രൂ​ർ​ ​കോ​ൺ​ഗ്ര​സി​നെ​ ​വെ​ട്ടി​ലാ​ക്കു​ന്ന​ത് ​കേ​ന്ദ്രം​ ​ഉ​ന്ന​ത​ ​പ​ദ​വി​ ​വാ​ഗ്‌​ദാ​നം​ ​ചെ​യ്‌​ത​തി​ന്റെ​ ​ബ​ല​ത്തി​ലാ​ണെ​ന്ന​ ​അ​ഭ്യൂ​ഹം​ ​ശ​ക്തം.​ ​അ​ന്താ​രാ​ഷ്‌​ട്ര​ ​ത​ല​ത്തി​ൽ​ ​ഇ​ന്ത്യ​യെ​ ​പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ ​ക്യാ​ബി​ന​റ്റ് ​റാ​ങ്കു​ള്ള​ ​ഓ​ണ​റ​റി​ ​പ​ദ​വി​യെ​ന്നാ​ണ് ​രാ​ഷ്ട്രീ​യ​വൃ​ത്ത​ങ്ങ​ൾ​ ​പ​റ​യു​ന്ന​ത്. യു.​എ​ന്നി​ൽ​ ​അ​ണ്ട​ർ​ ​സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന​ ​ത​രൂ​ർ​ ​വീ​ണ്ടും​ ​ഒ​രു​ ​അ​ന്താ​രാ​ഷ്‌​ട്ര ഏ​ജ​ൻ​സി​യു​ടെ​ ​ത​ല​പ്പ​ത്തെ​ത്തു​ന്ന​തും​ ​ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ട്.​ ​സെ​പ്‌​തം​ബ​റി​ൽ​ ​ഒ​ഴി​വു​വ​രു​ന്ന​ ​അ​ന്താ​രാ​ഷ്‌​ട്ര​ ​ആ​ണ​വോ​ർ​ജ്ജ​ ​ഏ​ജ​ൻ​സി​ ​ചെ​യ​ർ​മാ​ൻ​ ​പോ​ലൊ​രു​ ​നി​യ​മ​ന​ത്തി​ന് ​ത​രൂ​രി​നു​വേ​ണ്ടി​ ​ലോ​ക​രാ​ഷ്ട്ര​ങ്ങ​ളു​ടെ​ ​പി​ന്തു​ണ​യ്ക്ക് ​ശ്ര​മി​ക്കാ​മെ​ന്നും​ ​കേ​ന്ദ്രം​ ​ഉ​റ​പ്പു​ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ​അ​റി​യു​ന്നു. ഐ​ക്യ​രാ​ഷ്‌​ട്ര​ ​സ​ഭ​ ​സെ​ക്ര​ട്ട​റി​ ​ജ​ന​റ​ൽ​ ​പ​ദ​വി​യി​ലേ​ക്ക് ​ത​രൂ​ർ​ 2006​ൽ​ ​മ​ത്സ​രി​ച്ച് ​പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.​ 2026​ൽ​ ​കാ​ലാ​വ​ധി​ ​ക​ഴി​യു​ന്ന​ ​ഇ​പ്പോ​ഴ​ത്തെ​ ​സെ​ക്ര​ട്ട​റി​ ​ജ​ന​റ​ലി​ന്റെ​ ​പി​ൻ​ഗാ​മി​ ​യു.​എ​ൻ​ ​ധാ​ര​ണ​ ​പ്ര​കാ​രം​ ​ലാ​റ്റി​ൻ​ ​അ​മേ​രി​ക്ക​യി​ൽ​ ​നി​ന്നാ​കും.​ ​അ​തു​ ​ക​ഴി​ഞ്ഞ് ​ആ​ഫ്രി​ക്ക​ൻ​ ​പ്രാ​തി​നി​ദ്ധ്യ​മാ​ണ്.​ ​ഏ​ഷ്യ​യ്‌​ക്ക് 2045​ൽ​ ​മാ​ത്ര​മാ​ണ് ​അ​വ​സ​രം. ഓ​പ്പ​റേ​ഷ​ൻ​ ​സി​ന്ദൂ​റു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ഇ​ന്ത്യ​ൻ​ ​നി​ല​പാ​ടു​ക​ൾ​ ​വി​ശ​ദീ​ക​രി​ക്കാ​ൻ​ ​ശ​ശി​ ​ത​രൂ​ർ​ ​ന​യി​ക്കു​ന്ന​ ​സ​ർ​വ​ക​ക്ഷി​ ​സം​ഘം​ ​ശ​നി​യാ​ഴ്‌​ച​ ​ഗ​യാ​ന​ ​ത​ല​സ്ഥാ​ന​മാ​യ​ ​ജോ​ർ​ജ് ​ടൗ​ണി​ലേ​ക്ക് ​പോ​കും.​ ​സം​ഘാം​ഗ​ങ്ങ​ൾ​ക്ക് ​വെ​ള്ളി​യാ​ഴ്‌​ച​ ​വി​ദേ​ശ​കാ​ര്യ​ ​മ​ന്ത്രാ​ല​യ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ബ്രീ​ഫിം​ഗ് ​ന​ൽ​കും.​ ​ജോ​ർ​ജ്ജ് ​ടൗ​ണിൽ ​ ​നി​ന്ന് ​പ​നാ​മ,​ ​കൊ​ളം​ബി​യ,​ ​ബ്ര​സീ​ൽ​ ​എ​ന്നീ​ ​രാ​ജ്യ​ങ്ങ​ളി​ലേ​ക്കും​ ​പോ​കും.​ ​ബി​ഗ് ​മെ​മ്മോ​റി​യ​ൽ​ ​ദി​നാ​ഘോ​ഷം​ ​പ്ര​മാ​ണി​ച്ച് ​ ജൂ​ൺ​ ​ര​ണ്ടു​ വ​രെ​ ​യു.​എ​സ് ​കോ​ൺ​ഗ്ര​സി​ന് ​അ​വ​ധി​യാ​യ​തി​നാ​ൽ​ ​ആണ് യു.​എ​സ് ​യാ​ത്ര​ ​മാറ്രിയത്. കോ​ൺ​ഗ്ര​സ് ​ന​ൽ​കി​യ​ ​പേ​രു​ക​ൾ​ ​വെ​ട്ടി​യാ​ണ് ​കേ​ന്ദ്രം​ ​ത​രൂ​രി​നെ​ ​സം​ഘ​ത്ത​ല​വ​നാ​ക്കി​യ​ത്.​ ​കോ​ൺ​ഗ്ര​സി​ന് ​ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ​ ​ഇ​ത് ​അം​ഗീ​ക​രി​ക്കേ​ണ്ടി​ ​വ​ന്നു.​ ​ഉ​ട​ക്കി​ട്ടാ​ൽ​ ​രാ​ജ്യ​വി​രു​ദ്ധ​രെ​ന്ന് ​ബി.​ജെ.​പി​ ​വ്യാ​ഖ്യാ​നി​ക്കും. കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​ക്ഷ​ണം​ ​കോ​ൺ​ഗ്ര​സി​നെ​ ​മ​റി​ക​ട​ന്ന് ​ത​രൂ​ർ​ ​സ്വീ​ക​രി​ച്ച​ത് ​ഭാ​വി​ ​മു​ന്നി​ൽ​ക്ക​ണ്ടാ​ണ്.​ 2029​ലെ​ ​ലോ​ക്‌​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​മ​ത്സ​രി​ക്കി​ല്ലെ​ന്ന് ​പ്ര​ഖ്യാ​പി​ച്ച​തും​ ​രാ​ഷ്‌​ട്രീ​യ​ത്തി​ന് ​ഉ​പ​രി​യാ​യു​ള്ള​ ​പ​ദ​വി​ ​നോ​ട്ട​മി​ട്ടാ​ണ്.​ 2006​ൽ​ ​അ​ന്ന​ത്തെ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​മ​ൻ​മോ​ഹ​ൻ​ ​സിം​ഗ് ​നി​ർ​ബ​ന്ധി​ച്ചി​ട്ടാ​ണ് ​യു.​എ​ൻ​ ​സെ​ക്ര​ട്ട​റി​ ​ജ​ന​റ​ൽ​ ​പ​ദ​വി​യി​ലേ​ക്ക് ​മ​ത്സ​രി​ച്ച​തെ​ന്ന് ​ത​രൂ​ർ​ ​വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.​ ​തോ​റ്റ​തി​ന് ​പി​ന്നാ​ലെ​യാ​ണ് ​കോ​ൺ​ഗ്ര​സി​ലൂ​ടെ​ ​രാ​ഷ്‌​ട്രീ​യ​ത്തി​ലി​റ​ങ്ങി​യ​ത്.

 ചാടിപ്പോകുമെന്ന് എതിരാളികൾ

തരൂർ ഈ നിലപാട് തുടർന്നാൽ 2026ൽ തിരിച്ചടിയാകുമെന്ന് കേരളത്തിലെ തരൂർ വിരുദ്ധ ലോബി ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. ജ്യോതിരാദിത്യ സിന്ധ്യ, ജിതിൻ പ്രസാദ തുടങ്ങിയവരെപ്പോലെ ബി.ജെ.പി ക്യാമ്പിലേക്ക് പോകാനിടയുണ്ടെന്നും അതിനുമുൻപ് പാർട്ടയിൽ നിന്ന് ഒഴിവാക്കണമെന്നുമാണ് ഒരു വിഭാഗത്തിന്റെ വാദം.

 ബി.​ജെ.​പി​യി​ലേ​ക്കി​ല്ല; പ​ദ​വി​ ​സ്വീ​ക​രി​ക്കും

ബി.​ജെ.​പി​യി​ലേ​ക്കി​ല്ലെ​ന്നും​ ​എ​ന്നാ​ൽ​ ​രാ​ജ്യ​സേ​വ​ന​ത്തി​നാ​യു​ള്ള​ ​ഏ​തു​ ​പ​ദ​വി​യും​ ​സ്വീ​ക​രി​ക്കു​മെ​ന്നും​ ​ത​രൂ​ർ​ ​ഇ​ന്ന​ലെ​ ​ഡ​ൽ​ഹി​യി​ൽ​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.​ ​രാ​ജ്യ​സേ​വ​ന​ത്തി​നാ​ണ് ​രാ​ഷ്‌​ട്രീ​യ​ത്തി​ൽ​ ​വ​ന്ന​ത്.​ ​ത​ന്റെ​ ​ക​ഴി​വ് ​അ​തി​നാ​യി​ ​സ​ർ​ക്കാ​രി​ന് ​ഉ​പ​യോ​ഗി​ക്കാം.