സെൻ്റർ ഒഫ് എക്സലൻസ്

Tuesday 20 May 2025 12:06 AM IST

തിരുവില്വാമല: പാമ്പാടി നെഹ്‌റു കോളേജിലെ റോബോട്ടിക് ആൻഡ് ഓട്ടോമേഷൻസ് സെന്റർ ഒഫ് എക്‌സലൻസ് മൗറീഷ്യസ് ഇന്ത്യ ഹോണററി ട്രേഡ് കമ്മീഷണറും നെഹ്‌റു ഗ്രൂപ്പ് ചെയർമാനുമായ ഡോ. പി.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്തെ അക്ക്യൂട്ടറോ ടെക്‌നോളജീസിന്റെ സഹകരണത്തോടെയാണ് സെന്റർ ഒഫ് എക്‌സലൻസ് നിർമ്മാണം. നെഹ്‌റു ഗ്രൂപ്പ് റിസർച്ച് ആൻഡ് അക്രഡിറ്റേഷൻ ഡയറക്ടർ ഡോ. ആർ.ഗൗരി, നെഹ്‌റു കോളേജ് പ്രിൻസിപ്പൽ ഡോ. കെ.ജി.വിശ്വനാഥൻ, ലക്കിടി കോളേജ് പ്രിൻസിപ്പൽ ഡോ. എൻ.ഗുണശേഖരൻ, ഫാർമസി കോളേജ് പ്രിൻസിപ്പൽ ഡോ. രവികുമാർ, ആർക്കിടെക്ചർ കോളേജ് പ്രിൻസിപ്പൽ ഡോ. ഗണപതി കമ്മത്ത്, അക്ക്യൂട്ടറോ ടെക്‌നോളോജിസ് മാനേജിംഗ് ഡയറക്ടർ കൃഷ്ണനുണ്ണി തുടങ്ങിയവർ സംബന്ധിച്ചു.