'സർവീസിൽ നിന്നും പിരിച്ചു വിടണം'
Tuesday 20 May 2025 12:06 AM IST
തൃശൂർ: തിരുവനന്തപുരം പനയമുട്ടം സ്വദേശിനിയും പട്ടിക വിഭാഗത്തിൽപ്പെട്ട യുവതിയുമായ ബിന്ദുവിനെ മോഷണക്കുറ്റം ചുമത്തി കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയും നിറവും ജാതിയും പറഞ്ഞു പീഡിപ്പിക്കുകയും വെള്ളം കുടിക്കാൻ ചോദിച്ചപ്പോൾ ടോയ്‌ലറ്റിൽ പോയി കുടിക്കാൻ നിർബന്ധിക്കുകയും ചെയ്ത പേരൂർക്കട പൊലീസിന്റെ നടപടിയിൽ കെ.പി.എം.എസ് പ്രതിഷേധിച്ചു. തൃശൂരിലെ വിനായകനിൽ തുടങ്ങിയ നീതി നിഷേധം ബിന്ദുവിൽ വന്നു നിൽക്കുന്നതായി കെ.പി.എം.എസ് കുറ്റപ്പെടുത്തി. കുറ്റക്കാർക്കെതിരെ സർവീസിൽ നിന്നും പിരിച്ചു വിടുന്ന നടപടി ഉൾപ്പെടെ സ്വീകരിക്കണം. ഇതിനെതിരെ മുഖ്യമന്ത്രിയുടെ ഓഫീസിൽ സഹായത്തിനായി സമീപിച്ചപ്പോൾ അവഗണിക്കുകയും ചെയ്തത് വളരെ ഗുരുതരമായി കാണുന്നുവെന്ന് കെ.പി.എം.എസ് സംസ്ഥാന സംഘടനാ സെക്രട്ടറി ലോജനൻ അമ്പാട്ട് ആവശ്യപ്പെട്ടു.