തെരുവുനായ പ്രശ്നം, ഭരണ-പ്രതിക്ഷ പോര്

Tuesday 20 May 2025 12:08 AM IST

ചാലക്കുടി: പേപ്പട്ടി വിഷയത്തിലും നഗരസഭയിൽ ഭരണപ്രതിപക്ഷ വാക്‌പ്പോര്. തിങ്കളാഴ്ച നടന്ന സർവകക്ഷി യോഗത്തിൽ പങ്കെടുക്കാതെ പ്രതിപക്ഷം. ശനിയാഴ്ച നടന്ന നഗരസഭ മാർച്ചിൽ സംഘർഷത്തിൽ ഇല്ലാതിരുന്ന ജനപ്രതിനികളുടെ പേരിൽ പൊലീസ് കേസെടുക്കൽ, ചെടിച്ചട്ടികൾ പൊട്ടിയതിന് വലിയ തുക നഷ്ടപരികാരം ആവശ്യപ്പെടൽ എന്നിവയിൽ പ്രതിഷേധിച്ചായിരുന്നു എൽ.ഡി.എഫ് പ്രതിനിധികൾ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയത്. 14 ആളുകളെ പേപ്പട്ടി കടിച്ചപ്പോൾ ഉടലെടുത്ത ജനകീയ വികാരം കണക്കിലെടുത്തായിരുന്നു ചെയർമാന്റെ ചേംബറിലേയ്ക്കുള്ള പ്രതിഷേധ മാർച്ച്. ആശുപത്രിയിലുള്ള ഒരു സ്ത്രീയുടെ നില ഗുരുതരമായും തുടരുന്നു. ഇത്തരം യാഥാർത്ഥ്യങ്ങളുടെ ഗൗരവം കുറയ്ക്കുന്നതിന് ചെയർമാൻ സംഭവത്തെ വഴിതിരിച്ചു വിടാൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് സി.എസ്.സുരേഷ് പറഞ്ഞു.