കലാമണ്ഡലത്തിൽ ബിജെപി ധർണ
Tuesday 20 May 2025 12:10 AM IST
ചെറുതുരുത്തി: കേരള കലാമണ്ഡലത്തിൽ 2025-26 അധ്യായന വർഷത്തിലെ ആർട്ട് ഹൈസ്‌കൂൾ വിഭാഗത്തിലെ ഈ വർഷം പുറത്തിറക്കിയ പ്രോസ്‌പെക്ടസിൽ മഹാകവി വള്ളത്തോളിന്റെ ഫോട്ടോ ഒഴിവാക്കിയതിൽ കൽപ്പിത സർവകലാശാല അധികൃതരുടെ പങ്ക് വ്യക്തമാക്കണമെന്ന് ആരോപിച്ച് ബി.ജെ.പി കലാമണ്ഡലത്തിന് മുന്നിൽ ധർണ നടത്തി. ചെറുതുരുത്തി ബി.ജെ.പി മണ്ഡലം പ്രസിഡന്റ് എം.എ.രാജു ഉദ്ഘാടനം ചെയ്തു. വള്ളത്തോൾ നഗരം ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് വി.നാരായണൻ അദ്ധ്യക്ഷനായി. തൃശൂർ നോർത്ത് ജില്ലാ സെക്രട്ടറി വി.സി.ഷാജി മുഖ്യപ്രഭാഷണം നടത്തി. വിജീഷ് അള്ളന്നൂർ, ധന്യ ടീച്ചർ, എം.കെ.ബാലകൃഷ്ണൻ, കെ.അനീഷ്, മണ്ഡലം ജനറൽ സെക്രട്ടറി കെ.മുകേഷ് എന്നിവർ പങ്കെടുത്തു.