എല്ലാ ജനവിഭാഗങ്ങളും വികസനം രുചിക്കണം: മുഖ്യമന്ത്രി

Tuesday 20 May 2025 12:10 AM IST

തൃശൂർ: സമൂഹത്തിൽ ജീവിക്കുന്ന എല്ലാ ജനവിഭാഗങ്ങളും വികസനത്തിന്റെ രുചി അറിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി സംസ്ഥാനത്തെ കലാസാംസ്‌കാരിക പ്രമുഖരുമായി തൃശൂർ ലുലു കൺവെൻഷൻ സെന്ററിൽ നടത്തിയ സംവാദത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഏറ്റവുമധികം ദാരിദ്ര്യം അനുഭവിക്കുന്ന രാജ്യത്ത് നിന്നും ദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനം എന്ന പദവിയിലേക്കും പ്രഖ്യാപനത്തിലേക്കും കേരളം കടക്കുകയാണ്. നവംബർ ഒന്നിന് അതിദരിദ്രരില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കും. പൊതുവിതരണ സംവിധാനം, പൊതുവിദ്യാഭ്യാസ മേഖല, ആരോഗ്യരംഗം എന്നിവ ശക്തിപ്പെടുത്തിയതിലൂടെയാണ് ഈ നേട്ടമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വിഭാഗം കലാകാരൻമാരെയും ചേർത്തുനിറുത്തിയാണ് സർക്കാരിന്റ മുന്നേറ്റമെന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ സജി ചെറിയാൻ വിശദീകരിച്ചു. സാംസ്‌കാരിക രംഗത്തെ ചലനാത്മകമായ ഇടപെടലുകളുടെ നേർസാക്ഷ്യമായ സാംസ്‌കാരിക പ്രദർശനശാല മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ഗുരു ഗോപിനാഥ് നാട്യഗ്രാമം അവതരിപ്പിക്കുന്ന സ്വാഗതനൃത്തരൂപത്തോടെയാണ് പരിപാടി തുടങ്ങിയത്.

മന്ത്രിമാരായ കെ.രാജൻ, ഡോ. ആർ.ബിന്ദു, പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ പ്രൊഫ. വി.കെ.രാമചന്ദ്രൻ, കെ.രാധാകൃഷ്ണൻ എം.പി, മേയർ എം.കെ.വർഗീസ്, എം.എൽ.എമാരായ പി.ബാലചന്ദ്രൻ, എ.സി.മൊയ്തീൻ, മുരളി പെരുനെല്ലി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ്, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ്.അയ്യർ, കളക്ടർ അർജുൻ പാണ്ഡ്യൻ തുടങ്ങിയവർ പങ്കെടുത്തു.

സാംസ്‌കാരിക വകുപ്പ് സംഘടിപ്പിച്ച പരസ്പരം പരിപാടിക്ക് വിവിധ അക്കാഡമികളും സാംസ്‌കാരിക സ്ഥാപനങ്ങളും നേതൃത്വം നൽകി. 14 ജില്ലകളിൽ നിന്നായി 2500 സാംസ്‌കാരിക പ്രവർത്തകർ പങ്കെടുത്തു. വിവിധ മേഖലകളിൽ മികവു തെളിയിച്ച 15 പ്രമുഖ വ്യക്തികളെ വേദിയിൽ ആദരിച്ചു.

പറഞ്ഞകാര്യങ്ങളെല്ലാം ഒന്നൊന്നായി പൂർത്തീകരിച്ച് ഒമ്പത് വർഷം തികയ്ക്കുന്ന സർക്കാരിന് സാംസ്‌കാരിക കേരളം നൽകുന്ന ആദരവാണ് പരസ്പരം പരിപാടി.

-സജി ചെറിയാൻ,

സാംസ്‌കാരിക വകുപ്പ് മന്ത്രി

നമ്മുടെ നാടിന്റെ നന്മ കൂടുതൽ വളർത്തിയെടുക്കാനുള്ള ഇടപെടലുകൾ കലാകാരന്മാരുടെയും സാഹിത്യകാരന്മാരുടെയും സാംസ്‌കാരിക പ്രവർത്തകരുടെയും ഭാഗത്തുനിന്ന് ഉണ്ടാകണം. -പിണറായി വിജയൻ,

മുഖ്യമന്ത്രി

ക​ലാ​കാ​ര​ന്മാ​രെ​ ​ആ​ദ​രി​ച്ച് ​മു​ഖ്യ​മ​ന്ത്രി

തൃ​ശൂ​ർ​:​ ​സ​ർ​ക്കാ​രി​ന്റെ​ ​നാ​ലാം​ ​വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ​ ​ഭാ​ഗ​മാ​യി​ ​സം​ഘ​ടി​പ്പി​ച്ച​ ​പ​ര​സ്പ​രം​ ​വേ​ദി​യി​ൽ​ 15​ ​ക​ലാ​കാ​ര​ൻ​മാ​ർ​ക്ക് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ന്റെ​ ​ആ​ദ​രം.​ ​നാ​ട​ക​ ​അ​ഭി​നേ​ത്രി​ ​നി​ല​മ്പൂ​ർ​ ​ആ​യി​ഷ,​ ​വി​പ്ല​വ​ ​ഗാ​യി​ക​ ​പി.​കെ.​മേ​ദി​നി,​ ​ക​ലാ​മ​ണ്ഡ​ലം​ ​ക്ഷേ​മാ​വ​തി,​ ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​ൻ​ ​വി​ദ്യാ​ധ​ര​ൻ​ ​മാ​സ്റ്റ​ർ,​ ​സാ​ഹി​ത്യ​കാ​ര​ൻ​ ​ടി.​ഡി.​രാ​മ​കൃ​ഷ്ണ​ൻ,​ ​കൊ​ച്ചി​ൻ​ ​ബി​നാ​ലെ​ ​സ്ഥാ​പ​ക​നും​ ​ആ​ധു​നി​ക​ ​ഇ​ന്ത്യ​ൻ​ ​ചി​ത്ര​ക​ലാ​കാ​ര​നു​മാ​യ​ ​ബോ​സ് ​കൃ​ഷ്ണ​മാ​ചാ​രി,​ ​ചി​ത്ര​കാ​ര​നും​ ​മ​ഹാ​ശി​ൽ​പ്പി​യു​മാ​യ​ ​എ​ൻ.​എ​ൻ.​റിം​സ​ൺ,​ ​ത​ല​ശ്ശേ​രി​ ​ജെ​മി​നി​ ​സ​ർ​ക്ക​സി​ന്റെ​ ​അ​മ​ര​ക്കാ​ര​ൻ​ ​സ​ർ​ക്ക​സ് ​ച​ന്ദ്ര​ൻ,​ ​തു​ട​രും​ ​സി​നി​മ​യു​ടെ​ ​സം​വി​ധാ​യ​ക​ൻ​ ​ത​രു​ൺ​ ​മൂ​ർ​ത്തി,​ ​മി​സ് ​ട്രാ​ൻ​സ് ​ഗ്ലോ​ബ​ൽ​ 2021​ ​കി​രീ​ടം​ ​നേ​ടി​യ​ ​ശ്രു​തി​ ​സി​ത്താ​ര,​ ​ഓ​ട്ടി​സം​ ​ബാ​ധി​ച്ച​ ​കു​ട്ടി​ക​ൾ​ക്കാ​യി​ ​അ​മ്മ​ ​എ​ന്ന​ ​സ്ഥാ​പ​നം​ ​ന​ട​ത്തി​ ​കു​ട്ടി​ക​ളെ​ ​കൊ​ണ്ട് ​നാ​ട​കം​ ​പ​രി​ശീ​ലി​പ്പി​ക്കു​ന്ന​ ​ഡോ.​ ​ഭാ​നു​മ​തി,​ ​ഭി​ന്ന​ശേ​ഷി​രം​ഗ​ത്ത് ​നി​ന്നും​ ​അ​തി​ജീ​വ​ന​ത്തി​ലൂ​ടെ​ ​ക​രു​ത്താ​ർ​ജി​ച്ച​ ​ക​ണ്മ​ണി,​ ​ഊ​രാ​ളി​ ​കൂ​ത്ത് ​ക​ലാ​കാ​രി​ ​മാ​ല​തി​ ​ബാ​ല​ൻ,​ ​ച​ല​ച്ചി​ത്ര​ ​അ​ഭി​നേ​താ​വ് ​അ​പ്പാ​നി​ ​ശ​ര​ത്,​ ​കോ​ൽ​ക്ക​ളി​ ​ക​ലാ​കാ​ര​ൻ​ ​ടി.​പി.​നാ​ണു​ ​എ​ന്നി​വ​രെ​യാ​ണ് ​പൊ​ന്നാ​ട​യും​ ​ഫ​ല​ക​വും​ ​ന​ൽ​കി​ ​ആ​ദ​രി​ച്ച​ത്.