കാൽനടയാത്രക്കാരിക്ക് സ്കൂട്ടർ ഇടിച്ച് പരിക്കേറ്റു
Tuesday 20 May 2025 1:11 AM IST
കുമരകം : കുമരകം കോണത്താറ്റു പാലത്തിന്റെ സമീപം സ്കൂട്ടർ ഇടിച്ച് കാൽനടയാത്രക്കാരിക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ 8ന് നടന്ന അപകടത്തിൽ കാലിന് പരിക്കേറ്റ കുമരകം സ്വദേശിനിയും കോട്ടയം പോസ്റ്റ് ഓഫീസ് ജീവനക്കാരിയുമായ യുവതി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ജെട്ടി ഭാഗത്തു നിന്നും കോട്ടയത്തേക്ക് നേരിട്ട് ബസ് ലഭ്യമല്ലാത്തതിനാൽ ആറ്റാമംഗലം പള്ളിക്ക് സമീപമുള്ള താത്‌കാലിക ബസ് സ്റ്റാൻഡിലേക്ക് നടന്നു പോകുമ്പോൾ സ്കൂട്ടർ ഇടിച്ച് പരിക്കേൽക്കുകയായിരുന്നു