കാശ്മീരിൽ രണ്ട് ഭീകരർ പിടിയിൽ
Tuesday 20 May 2025 5:03 AM IST
ശ്രീനഗർ: ജമ്മു കാശ്മീരിലിലെ ഷോപ്പിയാനിൽ ഭീകര ബന്ധമുള്ള രണ്ട് പേർ പിടിയിൽ. സി.ആർ.പി.എഫും സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇവരെ പിടികൂടിയത്. ഇവരുടെ പക്കൽ നിന്ന് രണ്ട് പിസ്റ്റളുകളും നാല് ഗ്രനേഡുമടക്കമുള്ള ആയുധ ശേഖരങ്ങളും കണ്ടെടുത്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.