വെള്ളപ്പൊക്കം: ചൈനയിൽ 5 മരണം

Tuesday 20 May 2025 5:04 AM IST

ബീജിംഗ്: തെക്കൻ ചൈനയിലെ ഗ്വാങ്ങ്ഡോംഗ്, ഗ്വാംങ്ങ്ഷീ പ്രവിശ്യകളിൽ ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 5 മരണം. നിരവധി പേരെ കാണാതായി. വരുംദിവസങ്ങളിൽ ശക്തമായ മഴയും വെള്ളപ്പൊക്കവും ഉണ്ടാകാൻ സാദ്ധ്യതയുള്ളതായി അധികൃതർ മുന്നറിയിപ്പ് നൽകി.