വിദേശികളുടെ അന്താരാഷ്ട്ര പണ ഇടപാടുകൾക്ക് നികുതി ചുമത്താൻ യു.എസ്

Tuesday 20 May 2025 5:05 AM IST

വാഷിംഗ്ടൺ: പൗരന്മാർ അല്ലാത്ത വ്യക്തികൾ നടത്തുന്ന എല്ലാ അന്താരാഷ്ട്ര പണ ഇടപാടുകൾക്കും മേൽ 5 ശതമാനം നികുതി ഏർപ്പെടുത്താനുള്ള നീക്കവുമായി യു.എസ്. ഇതുസംബന്ധിച്ച ബില്ലിന് യു.എസ് ബഡ്‌ജ​റ്റ് കമ്മി​റ്റി അംഗീകാരം നൽകി. ബിൽ വൈകാതെ യു.എസ് കോൺഗ്രസിൽ അവതരിപ്പിച്ചേക്കും. പാസായാൽ യു.എസിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പൗരന്മാർ അടക്കമുള്ള വിദേശികൾക്ക് (എച്ച് - 1 ബി പോലുള്ള നോൺ-ഇമിഗ്രന്റ് വിസയുള്ളവരും ഗ്രീൻ കാർഡ് ഉടമകളും അടക്കം) നാട്ടിലേക്ക് പണം അയക്കുന്നതിന് ചെലവേറും. നികുതി ബാധകമാകുന്ന ഏറ്റവും ചുരുങ്ങിയ തുക ബില്ലിൽ പറഞ്ഞിട്ടില്ലാത്തതിനാൽ ചെറിയ തുകയുടെ കൈമാറ്റങ്ങളെ പോലും ബാധിച്ചേക്കുമെന്നാണ് റിപ്പോർട്ട്.