ബേക്കറികൾ തുർക്കി ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കും

Tuesday 20 May 2025 5:05 AM IST

ന്യൂഡൽഹി: രാജ്യത്ത് ബേക്കറി പലഹാരങ്ങളിലും മിഠായികളിലും തുർക്കിയിൽ നിന്നുള്ള അസംസ്‌കൃത വസ്‌തുക്കൾ ചേർക്കരുതെന്ന് ഇന്ത്യൻ ബേക്കേഴ്‌സ് ഫെഡറേഷൻ (ഐ.ബി.എഫ്) നിർദ്ദേശം. തുർക്കിയിൽ നിന്നുള്ള ഡ്രൈ ഫ്രൂട്ട്‌സ്,അണ്ടിപ്പരിപ്പ്,ചോക്ലേറ്റുകൾ, പലഹാരങ്ങളിൽ ഉപയോഗിക്കുന്ന ഇംപ്രൂവറുകൾ,ജെല്ലുകൾ,ഫ്ലേവർ അഡിറ്റീവുകൾ,പാക്കേജിംഗ് സാമഗ്രികൾ,തുർക്കിയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ബേക്കറി യന്ത്രങ്ങൾ തുടങ്ങിയവ ബഹിഷ്‌കരിക്കാനാണ് ആഹ്വാനം. പകരം പ്രാദേശിക ഉത്പന്നങ്ങൾ ഉപയോഗിക്കണമെന്നും ഫെഡറേഷൻ ഫെഡറേഷൻ പ്രസിഡന്റ് അൻബുരാജൻ ആവശ്യപ്പെട്ടു.