ബലൂചിസ്ഥാനിൽ സ്‌ഫോടനം: 4 മരണം

Tuesday 20 May 2025 5:05 AM IST

കറാച്ചി : പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ കാർ ബോംബ് സ്ഫോടനത്തിൽ 4 പേർ കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി ക്വില്ല അബ്ദുള്ള പട്ടണത്തിലെ ഒരു മാർക്കറ്റിന് സമീപമായിരുന്നു സംഭവം. അർദ്ധ സൈനികർ താമസിക്കുന്ന ഒരു കെട്ടിടത്തിന്റെ മതിലും സ്ഫോടനത്തിൽ തകർന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. പ്രവിശ്യയിൽ വിമത ഗ്രൂപ്പായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയും (ബി.എൽ.എ) പാക് സുരക്ഷാ സേനയും തമ്മിലെ ഏറ്റുമുട്ടൽ തുടരുന്നതിനിടെയാണ് സംഭവം.