അബദ്ധത്തിൽ പോലും ഈ ഭക്ഷണങ്ങൾക്കൊപ്പം നാരങ്ങ കഴിക്കരുത്; കാരണം
ആരോഗ്യത്തിന് വളരെ നല്ലതാണ് നാരങ്ങ. വിറ്റാമിൻ സിയും ധാരാളം ആന്റിഓക്സിഡന്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. കൊളാജൻ ഉൽപാദനത്തെ സഹായിക്കുന്നതിനാൽ ചർമ്മത്തിന്റെ ആരോഗ്യത്തിനും നാരങ്ങ വളരെ നല്ലതാണ്. ദഹനം, ഭാരം നിയന്ത്രിക്കൽ, ഹൃദയാരോഗ്യം എന്നിവയെ പിന്തുണയ്ക്കുന്ന നാരുകളും നാരങ്ങയിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ ദിവസവും നാരങ്ങ കഴിക്കുന്നത് നല്ലതാണെന്നാണ് വിദ്ഗധർ പറയുന്നത്.
വേനൽക്കാലം വന്നാൽ നാരങ്ങകൾക്ക് വലിയ ഡിമാൻഡാണ്. നാരങ്ങവെള്ളം, നാരങ്ങ സർബത്ത് എന്നിവയാക്കി കുടിക്കാനാണ് പലരും ഇഷ്ടപ്പെടുന്നത്. നാരങ്ങാ വെള്ളം കുടിച്ചാൽ ദിവസം മുഴുവൻ ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. മിക്കവരും ഭക്ഷണത്തിനൊപ്പം നാരങ്ങ കഴിക്കാറുണ്ട്. എന്നാൽ ചില ഭക്ഷണങ്ങൾക്കൊപ്പം നാരങ്ങ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് വിദഗ്ധർ പറയുന്നത്. അങ്ങനെ കഴിക്കുന്നത് ആരോഗ്യത്തിന് ദോഷമാണ്. അവ എന്തൊക്കെയെന്ന് നോക്കാം.
അതിൽ ഒന്നാണ് തെെര്. അബദ്ധത്തിൽ പോലും തെെരിനൊപ്പം നാരങ്ങ കഴിക്കരുത്. തെെരിനും നാരങ്ങയ്ക്കും ഒരേ ഫലമാണുള്ളത്. അതിനാൽ ഇവ ഒരുമിച്ച് കഴിക്കുന്നത് നിങ്ങളുടെ ദഹനവ്യവസ്ഥയെ ബാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. കൂടാതെ എരിവുള്ള ഭക്ഷണത്തോടൊപ്പം നാരങ്ങ കഴിക്കുന്നത് ഒഴിവാക്കുക.
ഇത് ആരോഗ്യത്തിന് ദോഷം ചെയ്യുന്നു. പാലുൽപ്പന്നങ്ങൾക്കൊപ്പവും നാരങ്ങ കഴിക്കാൻ പാടില്ല. ഇത് വയറ്റിൽ അസ്വസ്ഥതയ്ക്കും ഛർദ്ദിക്കും കാരണമായേക്കാം. മുട്ടയ്‌ക്കൊപ്പം നാരങ്ങ കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നാണ് വിദഗ്ധർ പറയുന്നത്.