കുടുംബസംഗമം സംഘടിപ്പിച്ചു
Wednesday 21 May 2025 12:26 AM IST
ചങ്ങനാശേരി:ഫൈനാൻസിയേഴ്‌സ് ക്ലബ് കുടുംബ സംഗമവും വാർഷികാഘോഷവും വിവിധ പരിപാടികളോടെ നടന്നു. ട്രിവാൻഡ്രം സ്പിന്നിംഗ് മിൽസ് ചെയർമാൻ സണ്ണി തോമസ് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് സജിത്ത് പി.എം അദ്ധ്യക്ഷത വഹിച്ചു. ബിജു സെബാസ്റ്റ്യൻ നെടിയകാലാപറമ്പിൽ, ജോജിമോൻ വടക്കേത്ത്, ശ്രീരാജ് മുണ്ടപ്പള്ളി, അഡ്വ. ടി.വി. ദിലീപ്, അഡ്വ. ബബിത ദിലീപ്, റാണി ചെറിയാൻ, ബെറ്റി ബിജു എന്നിവർ പങ്കെടുത്തു. കുട്ടികളുടെയും മുതിർന്നവരുടെയും കലാകായിക മത്സരങ്ങളും നടന്നു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.