വെൽനസ് സെന്റർ നിർമ്മാണം

Wednesday 21 May 2025 12:31 AM IST

ടി.വി പുരം: ടി.വി പുരം പഞ്ചായത്തിലെ ചെമ്മനത്തുകരയിൽ നിർമ്മിക്കുന്ന വെൽനസ് സെന്ററിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ടി.വി പുരം പഞ്ചായത്തിലെ ഒന്ന് മുതൽ ഏഴ് വരെ വാർഡുകളിലെ ജനങ്ങളുടെ ജീവിതശൈലി രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് ആക്കംകൂട്ടുന്നതിന് സെന്റർ ഉപകാരപ്പെടും. ഡോക്ടറടക്കം നാല് ആരോഗ്യ പ്രവർത്തകരുടെ സേവനമാണ് ഇവിടെ ലഭിക്കുക. പ്രമേഹ, രക്തസമ്മർദ്ദ , ക്യാൻസർ രോഗനിർണയത്തിനും വ്യായാമത്തിനും ഇവിടെ സൗകര്യമുണ്ടാകും. രണ്ടു മാസത്തിനകം നിർമ്മാണം പൂർത്തിയാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജി ഷാജി, വൈസ് പ്രസിഡന്റ് വി.കെ.ശ്രീകുമാർ എന്നിവർ പറഞ്ഞു.