യു.ഡി.എഫ് ആഹ്ലാദ പ്രകടനം
Wednesday 21 May 2025 12:34 AM IST
ചങ്ങനാശേരി : താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ തിരഞ്ഞെടുപ്പിൽ അഞ്ച് സീറ്റിൽ യു.ഡി.എഫ് സ്ഥാനാർത്ഥികൾ വിജയിച്ചു. ബിനു സോമൻ, പി.പി പുന്നൂസ്, തോമസ് ജോസഫ്, സി.വി തോമസുകുട്ടി, എം.സി ഫിലിപ്പ് എന്നിവരാണ് വിജയിച്ചത്. ആഹ്ലാദപ്രകടനം ഡി.സി.സി നിർവാഹക സമിതിയംഗം ആന്റണി കുന്നുംപുറം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ഈസ്റ്റ് ബ്ലോക്ക് പ്രസിഡന്റ് കെ.എ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ജോസഫ് തോമസ് കുന്നേപ്പറമ്പിൽ, ജാമി ജോസഫ്, തോമസ് അക്കര, അഡ്വ.ഡെന്നിസ് ജോസഫ്, സോബിച്ചൻ കണ്ണമ്പളളി, മോട്ടി മുല്ലശ്ശേരി എന്നിവർ പങ്കെടുത്തു.