ഭാഗവത സപ്താഹ യജ്ഞം തുടങ്ങി

Wednesday 21 May 2025 1:36 AM IST

പനമറ്റം : വൈശാഖമാസാചരണ ഭാഗമായി ഭഗവതിക്ഷേത്രത്തിൽ ഭാഗവതസപ്താഹം തുടങ്ങി. മേൽശാന്തി പുന്നശ്ശേരിയില്ലം വിനോദ് എൻ.നമ്പൂതിരി ഭദ്രദീപം തെളിച്ചു. ദേവസ്വം ഭാരവാഹികളായ എം.ആർ.സരീഷ്‌കുമാർ, ബിനു ബി.നായർ, സപ്താഹ ആചാര്യന്മാരായ രാധാകൃഷ്ണൻ മുട്ടത്ത്, അനന്തകൃഷ്ണൻ പൂവേലിൽ, ബാലകൃഷ്ണൻനായർ ഹരിഭവൻ തുടങ്ങിയവർ പങ്കെടുത്തു. 24 വരെ ദിവസവും രാവിലെ 11 വരെയും തുടർന്ന് മൂന്നുമുതൽ ആറുവരെയും പാരായണം, ആറിന് ലളിതാസഹസ്രനാമജപം, ഏഴിന് ഭജന. 25 ന് സമാപനദിവസം രാവിലെ 10 ന് പാരായണ സമർപ്പണം, പ്രസാദവിതരണം.