ഗസ്റ്റ് അദ്ധ്യാപക ഒഴിവ് : അപേക്ഷ
Wednesday 21 May 2025 12:39 AM IST
വാഴൂർ : എസ് .വി.ആർ.എൻ.എസ്.എസ് കോളേജിൽ വിവിധ വിഭാഗങ്ങളിലേക്ക് ഗസ്റ്റ് അദ്ധ്യാപക ഒഴിവിലേക്ക് അഭിമുഖം നടത്തും. കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ ഓഫീസിൽ രജിസ്റ്റർ ചെയ്ത യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയ്ക്കെത്തണം. പി.എച്ച്.ഡി/നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന. അഭിമുഖ തീയതി : 22 ന് രാവിലെ 10 ന് ഹിസ്റ്ററി, 11 ന് പൊളിറ്റിക്കൽ സയൻസ്, ഫിസിക്സ്. 23 ന് രാവിലെ 10 ന് ഇംഗ്ലീഷ്, മലയാളം, സംസ്കൃതം, സുവോളജി, 11 ന് മാത്തമാറ്റിക്സ്, ബോട്ടണി, ഹിന്ദി. 24 ന് രാവിലെ 10 ന് കൊമേഴ്സ്, 11 ന് ഫിസിക്കൽ എഡ്യൂക്കേഷൻ.