കുട്ടികൾക്കായി നാടകക്കളരി

Wednesday 21 May 2025 12:10 AM IST

കിളിരൂർ: കിളിരൂർ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിന്റയും, ഇപറ്റ് ജില്ലാ കമ്മറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സ്‌കൂൾ കുട്ടികൾക്കായി നാടക കളരി ആരംഭിച്ചു. തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.എസ് അനീഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഏ.കെ മോഹനൽ അടിവാക്കൽ, സ്‌കൂൾ ഹെഡ്മിസ്ട്രസ് അനു പത്മനാഭൻ, ഗ്രാമപഞ്ചായത്ത് അംഗം സുമേഷ് കാഞ്ഞിരം, കെ.ഐ കുഞ്ഞച്ചൻ, ബിനു ബോസ്, പി.ജി രാജേന്ദ്രബാബു എന്നിവർ പങ്കെടുത്തു. ചലച്ചിത്ര നാടക നടൻ മനീക്ഷ, ചലച്ചിത്രനടൻ പ്രദീപ് ശ്രീനിവാസൻ എന്നിവർ അഭിനയ പരിശീലനം നൽകി.