മേഴ്‌സി ഹോം വാർഷികം
Wednesday 21 May 2025 1:58 AM IST
ചങ്ങനാശേരി : മേഴ്‌സി ഹോം എം.ആർ.ടി ഇൻസ്റ്റിറ്റ്യൂട്ടിന്റെ 25-ാമത് വാർഷികം (എൻ.വിഷൻ 2025) ചങ്ങനാശേരി ആർച്ച് ബിഷപ്പ് തോമസ് തറയിൽ ഉദ്ഘാടനം ചെയ്തു. ചെത്തിപ്പുഴപള്ളി പാരീഷ് ഹാളിൽ നടന്ന സമ്മേളനത്തിൽ എസ്.ഡി പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ഡോ.ദീപ്തി ജോസ് അദ്ധ്യക്ഷത വഹിച്ചു. ചാണ്ടി ഉമ്മൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ഫാ.തോമസ് കല്ലുകുളം, ചങ്ങനാശേരി മുൻസിഫ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എ.ആർ സരിഗ, ഡയറക്ടർ അഡ്വ.സിസ്റ്റർ ജ്യോതിസ്, പ്രിൻസിപ്പൽ സിസ്റ്റർ ആൻ ജോസ്, സിസ്റ്റർ റാണിറ്റ്, സാനീയ ജോസഫ് എന്നിവർ പങ്കെടുത്തു.