വേടന്റെ പരിപാടി മുടങ്ങിയതിൽ പ്രതിഷേധം: രണ്ട് പേർ കൂടി അറസ്റ്റിൽ
കിളിമാനൂർ:വെള്ളല്ലൂർ ഊന്നൻകല്ലിൽ സംഘടിപ്പിച്ച റാപ്പർ വേടന്റെ പരിപാടി മുടങ്ങിയതോടെ സംഘർഷമുണ്ടാക്കിയ രണ്ടു പേർ കൂടി അറസ്റ്റിൽ. മൂന്നാം പ്രതി കൊടുവഴന്നൂർ തോട്ടവാരം അനിഭവനിൽ എ.അനന്തു (28),നാലാം പ്രതി ശീമവിള,എരുത്തിനാട്,വെള്ളിപ്പാറ,തടത്തരികത്തുവീട്ടിൽ ആർ.അജാസ് (25) എന്നിവരെയാണ് നഗരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ 25 പേർക്കെതിരെയാണ് നഗരൂർ പൊലീസ് കേസെടുത്തത്. ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
പരിപാടിക്കായി എൽ.ഇ.ഡി വാൾ കണക്റ്റുചെയ്യുന്നതിനിടെ, ഇലക്ട്രീഷ്യനായ ആറ്റിങ്ങൽ സ്വദേശി ലിജു ഗോപിനാഥ്(42)ഷോക്കേറ്റ് മരിച്ചിരുന്നു. ഇതോടെ റാപ്പർ വേടൻ പരിപാടിയിൽ നിന്നും പിന്മാറി.
ഇതോടെ വേദിയിൽ ഒരുക്കിയിരുന്ന ലക്ഷങ്ങൾ വിലവരുന്ന സൗണ്ട് സിസ്റ്റത്തിലേക്കും, പ്രതിഷേധം തടയാനെത്തിയ പൊലീസിന് നേരെയും ഉൾപ്പടെ വേദിയൊരുക്കിയിരുന്ന വയലിൽ നിന്നുള്ള ചെളിവാരി എറിഞ്ഞായിരുന്നു. ഇതിനെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.