അവധി ദിന പരിശീലന പരിപാടി
Wednesday 21 May 2025 1:34 AM IST
കിളിമാനൂർ:പകൽക്കുറി ഗവ.വെക്കേഷൻ ഹയർ സെക്കൻഡറി സ്‌കൂളിലെ അവധി ദിന പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് മെമ്പർ ബേബി സുധ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് എം. രാമൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. മികച്ച വില്ലേജ് ഓഫീസർ പുരസ്‌കാരം നേടിയ രജേഷ് എം.ആർ നെയും യു.എസ്.എസ് സ്‌കോളർഷിപ്പ് വിജയികളായ കുട്ടികളെയും ചടങ്ങിൽ അനുമോദിച്ചു. ബി.പി.സി ചെയർമാൻ നവാസ്, ഹെഡ്മിസ്ട്രസ് അനീസ,വാർഡ് മെമ്പർ രഘൂത്തമൻ എന്നിവർ സംസാരിച്ചു.നാടക സംവിധായകൻ സുനിൽ ജി വക്കത്തിന്റെ നേതൃത്വത്തിൽ വ്യക്തിത്വ വികസന ക്യാമ്പും,സുൽഫി ഓയൂർ,സംസ്ഥാന നാടക പുരസ്‌കാര ജേതാവ് വക്കം മാഹിൻ, പരിശീലകൻ ആർ.സദാശിവൻ ഉണ്ണിത്താൻ എന്നിവർ വിവിധ വ്യക്തിത്വ വികസന മേഖലകളെക്കുറിച്ച് കുട്ടികൾക്ക് ക്ലാസെടുത്തു.