പ്രവേശന കവാടം ഉദ്ഘാടനം
Wednesday 21 May 2025 2:16 AM IST
കിളിമാനൂർ:നഗരൂർ ശ്രീശങ്കരാ കോളേജിൽ പുതിയതായി പണി തീർത്ത പ്രവേശനകവാടം ശ്രീശങ്കരാ ട്രസ്റ്റ് ചെയർമാൻ അഴിയിടം വിജയൻ നമ്പുതിരി ഉദ്ഘാടനം ചെയ്തു.സൗത്ത് സോൺ ചെയർമാൻ കെ. കേശവൻ പോറ്റി അദ്ധ്യക്ഷത വഹിച്ചു.ട്രസ്റ്റ് സെക്രട്ടറി ബ്രിഗേഷ് പട്ടശേരി മുഖ്യപ്രഭാഷണവും തിരുവിരാലൂർക്കാവ് ക്ഷേത്ര തന്ത്രി നെടുമ്പള്ളി തരണനല്ലർ സജി ഗോവിന്ദൻ നമ്പൂതിരിപ്പാട് അനുഗ്രഹപ്രഭാഷണവും നടത്തി.മേഖല സെക്രട്ടറി ഹരികുമാർ നമ്പൂതിരി, ട്രസ്റ്റ് വൈസ് ചെയർ പേഴ്സൺ കെ.ജയശ്രീ, ജോയിന്റ് സെക്രട്ടറി ഡോ.ഇ.കെ.ഈശ്വരൻ, ട്രഷറർ സുജിൽ തട്ടായം,സെൻട്രൽ സോൺ ചെയർമാൻ എ.എ.ഭട്ടതിരിപ്പാട്,അഡ്വ.എറിയാട് ഉണ്ണികൃഷ്ണൻ നമ്പുതിരി,പ്രിൻസിപ്പൽമാരായ ഡോ.രമ്യ പി.ഡി,ഡോ ജോയ്,യൂണിയൻ ചെയർപേഴ്സൻ കൃഷ്ണപ്രിയ,വാമനൻ നമ്പൂതിരി എന്നിവർ സംസാരിച്ചു.