യാത്രയയപ്പ് നൽകി
Wednesday 21 May 2025 1:18 AM IST
നെയ്യാറ്റിൻകര:സർവീസിൽ നിന്ന് വിരമിക്കുന്നവർക്ക് കേരള എൻ.ജി.ഒ അസോസിയേഷൻ നെയ്യാറ്റിൻകര ബ്രാഞ്ച് കമ്മിറ്റി യാത്രയയപ്പ് നൽകി. മുൻ എം.എൽ.എ എ.ടി. ജോർജ് ഉദ്ഘാടനം ചെയ്തു.ഡെപ്യൂട്ടി കളക്ടർ എസ്.എൽ.സജികുമാർ,ആരോഗ്യ വകുപ്പ് ജീവനക്കാരായ സതീഷ് ബോസ്,ശ്രീകല.എസ്,വ്യവസായ പരിശീലന വകുപ്പിലെ എസ്.പ്രസന്നകുമാർ,സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സുരജാ ദേവി എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്.കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ ഉപഹാരങ്ങൾ നൽകി. തിരുവനന്തപുരം സൗത്ത് ജില്ലാ പ്രസിഡന്റ് വി.എസ്.രാഘേഷ്,ജില്ലാ സെക്രട്ടറി ജോർജ് ആന്റണി,സംസ്ഥാന സെക്രട്ടറിയേറ്റംഗം ഷൈജി ഷൈൻ, സംസ്ഥാന കമ്മിറ്റിയംഗം എസ്.എസ്.സജി പടിക്കൽ ,നേതാക്കളായ എസ്.ഷാജി, അജയാക്ഷൻ പി.എസ്,ആർ.കെ.ശ്രീകാന്ത്,സുരേഷ് കുമാർ,ഷിബു,സുജകുമാരി എന്നിവർ സംസാരിച്ചു.