സ്‌പെക്ട്രം ജോബ് ഫെയർ
Wednesday 21 May 2025 2:26 PM IST
തിരുവനന്തപുരം: നാളെ മുതൽ 30 വരെ നടക്കുന്ന സ്‌പെക്ട്രം ജോബ് ഫെയർ 2025,ജില്ലാ ജോബ് ഫെയർ എന്നിവയുടെ ഉദ്ഘാടനം നാളെ രാവിലെ 9.30ന് ചാക്ക ഐ.ടി.ഐയിൽ മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും.ആന്റണി രാജു എം.എൽ.എ അദ്ധ്യക്ഷനാവും. ജില്ലയിലെ വിവിധ ഗവൺമെന്റ്, പ്രൈവറ്റ്, എസ്.സി.ഡി.ഡി, എസ്.ടി.ഡി.ഡി, ഐ.ടി.ഐകളിൽ പരിശീലനം പൂർത്തിയാക്കിയ ട്രെയിനികൾക്ക് മെച്ചപ്പെട്ട തൊഴിൽ സൗകര്യം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ജോബ് ഫെയർ സംഘടിപ്പിക്കുന്നത്. ഉദ്യോഗാർത്ഥികൾ രാവിലെ 8.30ന് ചാക്ക ഐ.ടി.ഐയിൽ എത്തണം.