പ്രതിഷേധ സായാഹ്ന ധർണ
Wednesday 21 May 2025 1:37 AM IST
തിരുവനന്തപുരം: അമ്പലത്തറ യു.പി.എസ് സ്‌കൂളിലെ അശാസ്ത്രീയ നവീകരണ പ്രവർത്തനത്തിനും ധൂർത്തിനുമെതിരെ കോൺഗ്രസ് കളിപ്പാൻ കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്ന ധർണ സംഘടിപ്പിച്ചു.മുൻ എം.എൽ.എ ശരത്ചന്ദ്രപ്രസാദ് ഉദ്‌ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പഴഞ്ചിറ മാഹിൻ അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി അംഗം മണക്കാട് സുരേഷ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ മുഹമ്മദ് ഹുസൈൻ സേട്ട്,കൈമനം പ്രഭാകരൻ,പനത്തുറ പുരുഷോത്തമൻ, കരമന ബ്ലോക്ക് പ്രസിഡന്റ് എം.എസ്.നസീർ,മഹിളാ കോൺഗ്രസ് നേതാവ് ഷീല,എം.എസ്.താജുദ്ദീൻ,അഹമ്മദ് കുഞ്ഞ്,സ്‌കന്ദകുമാർ,ദിലീപ് പുഞ്ചക്കരി,സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.