കഞ്ചാവ് ചെടികൾ കണ്ടെത്തി
Wednesday 21 May 2025 1:52 AM IST
ആലപ്പുഴ: പൂങ്കാവ് പഞ്ചായത്ത് ഗ്രൗണ്ടിന് സമീപത്ത് നിന്ന് എക്സൈസിന്റെ നേതൃത്വത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി. ദേശീയ പാതയ്ക്ക് സമീപം പഞ്ചായത്ത് ഗ്രൗണ്ടിലേക്ക് പോകുന്ന കോൺക്രീറ്റ് വഴിയിൽ നിന്നാണ് ഒന്നരമാസം പ്രായമുള്ള 30, 22 സെന്റീമീറ്റർ നീളമുള്ള രണ്ട് ചെടികൾ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ആർ. പ്രശാന്തിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയത്. സംഭവത്തിൽ എക്സൈസ് കേസ് എടുത്തു.