9 കിലോ കഞ്ചാവുമായി 5 പേർ പിടിയിൽ
Wednesday 21 May 2025 12:06 AM IST
നാഗർകോവിൽ : പത്മനാഭപുരത്ത് 9 കിലോ കഞ്ചാവുമായി 5 പേരെ പ്രത്യേക പൊലീസ് സംഘം പിടികൂടി. ഇരണിയൽ കമ്മൻകുടിതോപ്പ് സ്വദേശി പ്രതീഷ് കുമാർ (31),തിരുവിതാംകോട് സ്വദേശി ലൈല (30),കോട്ടാർ സ്വദേശി ഫൈസൽ (30),ഇരുളപ്പപുരം സ്വദേശി അനീഷ് (23),വെള്ളിമല സ്വദേശി പ്രകാശ് (23) എന്നിവരാണ് അറസ്റ്റിലായത്,5 മൊബൈൽ ഫോണും, ബൈക്കും പിടിച്ചെടുത്തു.