കൊട്ടിയൂർ ഉത്സവം: യാത്രക്ലേശം പരിഹരിക്കണം 

Tuesday 20 May 2025 9:21 PM IST

പേരാവൂർ : കൊട്ടിയൂർ ഉത്സവത്തിനു എത്തുന്ന ഭക്തജനങ്ങൾക്ക് യാത്രാക്ലേശം പരിഹരിക്കുന്നതിനു വേണ്ടി കെ.എസ്. ആർ.ടി.സി ബസ് സർവീസുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. ഇരിട്ടിയിൽ ചേർന്ന ആർ.ജെ. ഡി മണ്ഡലം കൗൺസിൽ പേരാവൂർ നിയോജക മണ്ഡലം പ്രസിഡന്റ്‌ എ.കെ.ഇബ്രാഹിമിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ്‌ വി.കെ.ഗിരിജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സി.വി.എം.വിജയൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.സി. ജോസഫ്, കെ.പ്രദീപ്‌ കുമാർ, എൻ.എൻ.ബാലകൃഷ്ണൻ,കെ.എസ്. ജോസഫ്,എം.കെ.മാധവി, പോൾ ജെയിംസ്, കെ.ഭാസ്കരൻ എന്നിവർ സംസാരിച്ചു. പി.കുഞ്ഞികൃഷ്ണൻ സ്വാഗതവും പി.പി.സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു. ആർ.ജെ. ഡി നിയോജക മണ്ഡലം പ്രസിഡന്റ്‌ ആയി വീണ്ടും എ.കെ.ഇബ്രാഹിംമിനെ തിരഞ്ഞെടുത്തു.