പ്രതിഷേധ ദിനം ആചരിച്ചു

Tuesday 20 May 2025 9:25 PM IST

കണ്ണൂർ: ജൂലായ് 9ന് നടക്കുന്ന സംയുക്ത ട്രേഡ് യൂണിയനുകളുടെ അഖിലേന്ത്യാ പണിമുടക്കിന് മുന്നോടിയായി ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയിസ് ആൻഡ് ടീച്ചേഴ്സിന്റെ ആഭിമുഖ്യത്തിൽ ഏരിയ ഓഫീസ് കേന്ദ്രങ്ങളിൽ സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും അഖിലേന്ത്യാ പ്രതിഷേധദിനം ആചരിച്ചു.കണ്ണൂർ കളക്ടറേറ്റ് പരിസരത്ത് നടന്ന പരിപാടി കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ.എം.സുഷമ ഉദ്ഘാടനം ചെയ്തു. ആക്ഷൻ കൗൺസിൽ ജില്ലാ ചെയർമാൻ കെ.സി സുനിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ പി.പി.സന്തോഷ് കുമാർ സ്വാഗതവും ട്രഷറർ കെ.ഷാജി നന്ദിയും പറഞ്ഞു.പയ്യന്നൂരിൽ പി.വി.സുരേന്ദ്രൻ, പി.വി.മനോജ്, ടി.പി.സോമനാഥൻ എന്നിവരും തളിപ്പറമ്പിൽ ടി.സന്തോഷ് കുമാർ, കെ.വി.ദീപേഷ് , ബി.എസ്.ശുഭ എന്നിവരും ഇരിട്ടിയിൽ പി.എ.ലെനീഷ് , കെ.രതീശൻ, വി.സൂരജ് എന്നിവരും തലശ്ശേരിയിൽ കെ.സന്തോഷ് കുമാർ, ജയരാജൻ കാരായി, സി റിയാസ് എന്നിവരും കൂത്തുപറമ്പിൽ കെ. സുധീർ, ഈ ഡോളി എന്നിവരും ശ്രീകണ്ഠപുരത്ത് കെ.ഒ.പ്രസാദ്, പി.സേതു എന്നിവരും പ്രസംഗിച്ചു.