സ്‌കൂൾ വാഹന പരിശോധന
Tuesday 20 May 2025 9:26 PM IST
കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് സബ് ആർ ടി ഓഫീസ് പരിധിയിലുള്ള ഹൊസ്ദുർഗ് താലൂക്കിലെ സ്‌കൂൾ വാഹനങ്ങളുടെ കാര്യക്ഷമതാ പരിശോധന 24, 28 തീയതികളിൽ ദുർഗാ ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ നടക്കും. ഈ വർഷം ഏപ്രിൽ, മേയ് മാസങ്ങളിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടിയ വാഹനങ്ങളും, ഫിറ്റ്നസ് തീർന്ന് തൊട്ടടുത്ത മാസങ്ങളിൽ ഫിറ്റ്നസ് എടുക്കേണ്ട വാഹനങ്ങളും ഒഴികെയുള്ള വാഹനങ്ങൾ അറ്റകുറ്റപണികൾക്ക് ശേഷം എല്ലാ ഒറിജിനൽ രേഖകളുമായി രാവിലെ 9 മണി മുതൽ 1 മണി വരെ നടക്കുന്ന പ്രത്യേക പരിശോധനയിൽ ഹാജരാകണം.
രജിസ്‌ട്രേഷൻ നമ്പർ 1 മുതൽ 5000 വരെയുള്ള വാഹനങ്ങൾ 24നും 5001 മുതൽ 9999 വരെയുള്ള വാഹനങ്ങൾ 28നും ഹാജരാകണം. പരിശോധന നടത്തി ചെക്ക്ഡ് സ്റ്റിക്കർ പതിക്കാത്ത വാഹനങ്ങൾ ജൂൺ രണ്ടു മുതൽ നിരത്തിലിറങ്ങാൻ അനുവദിക്കില്ലെന്ന് ജോ.ആർ.ടി.ഒ സി.എസ്.സന്തോഷ് കുമാർ അറിയിച്ചു.