റൈഫിൾ അസോ. സമ്മർ ഷൂട്ടിംഗ് ക്യാമ്പ്
Tuesday 20 May 2025 9:28 PM IST
കാഞ്ഞങ്ങാട്: ജില്ലാ റൈഫിൾ അസോസിയേഷന്റെ അമ്പലത്തറയിൽ പ്രവർത്തിക്കുന്ന ഷൂട്ടിംഗ് റേഞ്ചിൽ കുട്ടികൾക്കുളള അവധികാല ഷൂട്ടിംഗ് പരിശീലന ക്യാമ്പ് ജില്ല പൊലീസ് മേധാവി ബി.വി.വിജയ ഭാരത് റെഡ്ഡി ഉൽഘടനം ചെയ്തു. റൈഫിൾ അസോസിയേഷൻ ജില്ലാകമ്മിറ്റിക്ക് സംസ്ഥാന റൈഫിൾ അസോസിയേഷൻ അനുവദിച്ച എൽ പി 500 പിസ്റ്റൽ ജില്ലാ സെക്രട്ടറി അഡ്വ:കെ.എ.നാസർ റൈഫിൾ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റും കൂടിയായ ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി. പി.വി.രാജേന്ദ്രകുമാർ അദ്ധ്യക്ഷത വഹിച്ചു. എം.ശ്രീകണ്ഠൻ നായർ ,എ.കെ.ഫൈസൽ , എൻജിനീയർ ഷെരീഫ്,സുമേഷ് സുകുമാരൻ,അഷ്‌കർ അലി,പാലക്കി സി. കുഞ്ഞബ്ദുള്ള,യഹിയ ,അഡ്വ.കുമാരൻ നായർ എന്നിവർ സംബന്ധിച്ചു. മിലൻ ജെയിംസാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്.സമാപനദിവസം അസോസിയേഷൻ ജില്ലാ പ്രസിഡന്റുവകൂടിയായ ജില്ലാ കളക്ടർ ഇമ്പശേഖർ ക്യാമ്പിലെത്തും.