സ്‌നേഹ വീട് താക്കോൽ നാളെ കൈമാറും

Tuesday 20 May 2025 9:31 PM IST

കൂത്തുപറമ്പ് :ഭാരത് സ്‌കൗട്ട് ആൻഡ് ഗൈഡ്സ് വിഷൻ കുട്ടിക്കൊരു വീട് പദ്ധതിയുടെ ഭാഗമായി കൂത്തുപറമ്പ് ലോക്കൽ അസോസിയേഷൻ നിർമ്മിച്ച വീടിന്റെ താക്കോൽ കൈമാറ്റം നാളെ വൈകുന്നേരം സ്പീക്കർ അഡ്വ.എ.എൻ.ഷംസീർ നിർവ്വഹിക്കും. ചെറുവാഞ്ചേരി പൂവത്തൂരിൽ നടക്കുന്ന പരിപാടിയിൽ കെ.പി.മോഹനൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.സ്‌കൗട്ട് വിഭാഗം സ്റ്റേറ്റ് കമ്മീഷണർ കെ.പി.പ്രദീപ് കുമാർ പദ്ധതി വിശദീകരണം നടത്തും. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ പത്രതണലിൽ സ്‌നേഹ ഭവനം എന്ന പദ്ധതിയിലൂടെയാണ് വീടിന് ആവശ്യമായ ധനസമാഹരണം നടത്തിയത്.അദ്ധ്യാപകരും ജീവനക്കാരും ദൗത്യത്തിൽ പങ്കാളികളായിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ സ്‌കൗട്ട് വിഭാഗം സ്റ്റേറ്റ് കമ്മീഷണർ കെ.പി. പ്രദീപ് കുമാർ, സ്‌കൗട്ട് വിഭാഗം തലശ്ശേരി ജില്ലാ കമ്മിഷണർ കെ.രാജീവൻ, ലോക്കൽ സെക്രട്ടറി സി ജഗദീഷ്, പി.സനൽ കുമാർ, എ.എം.ഷൈമ പങ്കെടുത്തു