പടന്നത്തോട്ടിലെ വെള്ളക്കെട്ട്; പയ്യാമ്പലത്ത് അഴിമുറിച്ചു
കണ്ണൂർ: പടന്നത്തോട്ടിലെ വെള്ളക്കെട്ട് പരിഹരിക്കാൻ പയ്യാമ്പലം കടലിൽ അഴിമുറിച്ചു. കടലിൽ കരിങ്കൽ പുലിമുട്ട് കെട്ടിയതിനാൽ പടന്ന തോട്ടിലെ വെള്ളം കടലിലേക്ക് ഒഴുകാതെ കെട്ടിക്കിടന്ന് മലിനമായിരുന്നു. ഇത് തടയാൻ കോർപ്പറേഷൻ ആരോഗ്യ വിഭാഗം ഒരേ സമയം 20 തൊഴിലാളികളെ ഉപയോഗിച്ചാണ് അഴി മുറിക്കൽ പ്രവൃത്തി പൂർത്തിയാക്കിയത്.
പുലിമുട്ട് നിർമ്മിച്ചതിനാൽ ജെസിബിയും ഹിറ്റാച്ചിയും കടലിൽ ഇറക്കാൻ സാധിക്കാതെ വന്നതിനാലാണ് തൊഴിലാളികളെ കടലിൽ ഇറക്കി പ്രവൃത്തി നടത്തിയത്. അഴിമുറിക്കുന്നതിന് വാഹനങ്ങൾ ഇറക്കുന്നതിനുള്ള റാമ്പ് നിർമ്മിക്കുന്നതിന് നടപടികൾ ആരംഭിച്ചിട്ടുണ്ട്.
മേയർ മുസ്ലിഹ് മഠത്തിൽ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി .രാജേഷ്, നഗരസൂത്രണ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിയാദ് തങ്ങൾ, കൗൺസിലർ പി. വി.ജയസൂര്യൻ, ക്ലീൻൻ സിറ്റി മാനേജർ പി.പി. ബൈജു, സീനിയർ പബ്ലിക് ഇൻസ്പെക്ടർ കെ.പി.പത്മരാജൻ, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സി.ആർ.സന്തോഷ് കുമാർ, കെ.ജി.ദീപ വല്ലി തുടങ്ങിയവർ നേതൃത്വം നൽകി.