വരലക്ഷ്മിയുമായി പ്രണയം, അനിഷയുമായി വിവാഹ നിശ്ചയം ധൻസികയുമായി വിവാഹം

Wednesday 21 May 2025 4:55 AM IST

തന്റെ പിറന്നാൾ ദിനമാണ് നടൻ വിശാൽ വിവാഹത്തിനായി തിരഞ്ഞെടുത്തത്. പതിനഞ്ചുവർഷം നീണ്ട സൗഹൃദത്തിനൊടുവിലാണ് തമിഴ് താരങ്ങളായ ധനുഷും സായ് ധൻസികയും വിവാഹിതരാവുന്നത്.

അങ്ങനെ അവസാനം എന്റെ ജീവിതത്തിലേക്ക് വന്ന പെൺകുട്ടിയാണ് ധൻസിക എന്ന് വിശാൽ. 47-ാം വയസിൽ പ്രണയം സാഫല്യമായതിന്റെ ആഹ്ളാദത്തിലാണ് വിശാൽ. ധൻസിക നായികയായി എത്തുന്ന യോഗിഡാ എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെയാണ് വിശാൽ വിവാഹകാര്യം ഒൗദ്യോഗികമായി സ്ഥിരീകരിച്ചത്. ധൻസികയെ വീട്ടമ്മയെന്നോ സോൾമെറ്റന്നോ അടുത്ത സുഹൃത്തെന്നോ എന്റെ പാതിയെന്നോ വിളിക്കണമെന്ന് അറിയില്ല. ഇൗ ചിരിച്ച മുഖത്തോടെ ജീവിതകാലം മുഴുവൻ അവൾക്കൊപ്പം ജീവിക്കണമെന്നാണ് ആഗ്രഹം. അവളുടെ ചിരി അത്ര മനോഹരമാണ്. വിശാലിന്റെ വാക്കുകൾ. 35 കാരിയായ ധൻസിക 2006 ൽ റിലീസ് ചെയ്ത മാനത്തോടു മഴൈക്കാലം എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തി. കബാലി, പേരാൺ മൈ, പരദേശി എന്നീ തമിഴ് ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു. ദുൽഖർ സൽമാൻ നായകനായ ആന്തോളി ചിത്രം സോളോയിൽ ഒരു നായികയായി മലയാളസിനിമയിലും തന്റെ സാന്നിദ്ധ്യം അറിയിച്ചു.

എന്നാൽ വിശാലിന്റെ കൂടെ അഭിനയിച്ചിട്ടില്ല. താരസംഘടനയായ നടികർ സംഘത്തിന് സ്വന്തമായി ഒരു ഓഫീസ് കെട്ടിടം ലഭിച്ച ശേഷമേ താൻ വിവാഹം കഴിക്കൂവെന്ന് വിശാൽ മുൻപ് പറഞ്ഞിരുന്നു. ആഗസ്റ്റ് 15 ന് കെട്ടിടം നിർമ്മാണം പൂർത്തിയാക്കാൻ വിശാൽ പോരാടുകയാണെന്ന് ധൻസിക. നടികർ സംഘം ജനറൽ സെക്രട്ടറിയാണ് വിശാൽ.ആഗസ്റ്ര് 29നാണ് വിവാഹം.

നടി വരലക്ഷ്മി ശരത് കുമാറുമായി വർഷങ്ങൾ നീണ്ട പ്രണയത്തിലായിരുന്നു വിശാൽ . ഇരുവരും ഗോസിപ്പ് കോളത്തിൽ നിറഞ്ഞു നിന്നു. എന്നാൽ ആ പ്രണയം വിവാഹത്തിൽ എത്തിയില്ല.

2019 ൽ തെലുങ്ക് നടി അനിഷ അല്ലു റെഡിയുമായി വിവാഹനിശ്ചയം കഴിഞ്ഞെങ്കിലും ആ ബന്ധവും വിവാഹത്തിൽ എത്തിയില്ല.ഇതേക്കുറിച്ച് വിശാലോ അനിഷയോ ഇതുവരെ പ്രതികരിച്ചിട്ടില്ല .