ഇതാണ് യുദ്ധം, വാർ 2 ടീസർ

Wednesday 21 May 2025 4:58 AM IST

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അയാൻ മുഖർജിയുടെ വാർ 2 ടീസർ എത്തി. ജൂനിയർ എൻടിആറിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ടീസർ പുറത്തുവിട്ടത്. എൻടിആറിന്റെ ഹിന്ദി അരങ്ങേറ്റചിത്രമാണ്. ഹൃത്വിക് റോഷനും ജൂനിയർ എൻടിആറിനുമൊപ്പം കിയാര അദ്വാനിയും അണിനിരക്കുന്നു.

റോ ഏജന്റ് മേജർ കബീർ ധലിവാളായി ഹൃത്വിക് വീണ്ടും എത്തുകയാണ്. ഹൃതിക് റോഷന്റെ കബീറിനെ കാണാനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിക്കുന്ന എൻ‌ടി‌ആർ ജൂനിയറിന്റെ വോയ്സ് ഒാവറോടെയാണ് ടീസർ ആരംഭിക്കുന്നത്,

അതീവ ഗ്ളാമറസായി ബിക്കിനി ലുക്കിൽ കിയാര അദ്വാനി പ്രത്യക്ഷപ്പെടുന്നു. ഇതാദ്യമായാണ് ബിക്കിനി ലുക്കിൽ കിയാര സിനിമയിൽ എത്തുന്നത്.

ആദ്യ യഷ് രാജ് ചിത്രം, ആദ്യ ആക്ഷൻ ചിത്രം, ഇൗ സൂപ്പർ നായകൻമാർക്കൊപ്പം ആദ്യ സിനിമ. അയാൻ മുഖർജിക്കൊപ്പം ആദ്യമായി ഒന്നിക്കുന്നു. പിന്നെ തീർച്ചയായും എന്റെ ആദ്യ ബിക്കിനി ഷോട്ട് .ടീസർ പങ്കുവച്ച് കിയാര കുറിച്ചു. ഏക് താ ടൈഗർ, ടൈഗർ സിന്ദാ ഹേ, വാർ, പത്താൻ, ടൈഗർ 3 എന്നിവയ്ക്ക് ശേഷം യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്‌സിലെ ആറാമത്തെ ഭാഗമാണ് വാർ 2. ടൈഗർ ഷ്രോഫിനെ നായകനാക്കി സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത വാർ (2019 ) ബ്ലോക്ക്ബസ്റ്ററായിരുന്നു. ആ റെക്കോർഡുകൾ മറികടക്കുമെന്ന് വാഗ്ദാനം ചെയ്തുകൊണ്ടാണ് വാർ 2ന്റെ വരവ്. ആഗസ്റ്റ് 15ന് റിലീസ് ചെയ്യും.