ദേശീയപാതയിൽ കൂറ്റൻ മാവ് പൊട്ടി വീണു

Tuesday 20 May 2025 10:01 PM IST

വീണത് ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് മുകളിൽ

കണ്ണൂർ : ദേശീയപാതയിൽ ഓടി കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് കൂറ്റൻ മാവ് പൊട്ടി വീണു. ഓട്ടോ ഡ്രൈവറും യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. പള്ളിക്കുന്ന് സി. പി .എം ലോക്കൽ കമ്മിറ്റി ഓഫീസിനു മുൻവശത്തെ മാവിന്റെ കൂറ്റൻ ശിഖരമാണ് ഇന്നലെ ഉച്ചയ്ക്ക രണ്ടരയോടെ റോഡിലേക്ക് പൊട്ടിവീണത്.ആദ്യം പൊട്ടിവീണ മാവിന്റെ ശിഖരങ്ങൾ മാറ്റുന്നതിനിടെ വീണ്ടും മറ്റൊരു ശിഖരം പൊട്ടിവീഴുകയായിരുന്നു. ശിഖരങ്ങൾ മാറ്റിക്കൊണ്ടിരുന്നവരും മാങ്ങ പെറുക്കി കൊണ്ടിരുന്നവരും ഓടി രക്ഷപ്പെടുകയായിരുന്നു. കനത്ത മഴക്കിടയിൽ കണ്ണൂരിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് പൊട്ടി വീണ മാവ് റോഡിൽ നിന്നും മുറിച്ചു മാറ്റിയത്.