നേരറിയും നേരത്ത് 30ന് റിലീസ്

Wednesday 21 May 2025 4:05 AM IST

അഭിറാം രാധാകൃഷ്ണൻ, ഫറ ഷിബ് ല, സ്വാതിദാസ് പ്രഭു എന്നിവരെ പ്രധാന താരങ്ങളാക്കി രഞ്ജിത്ത് ജി .വി രചനയും സംവിധാനവും നിർവഹിക്കുന്ന നേരറിയും നേരത്ത് മേയ് 30 ന് തിയേറ്രറിൽ. എസ് .ചിദംബരകൃഷ്ണൻ, രാജേഷ് അഴിക്കോടൻ, എ .വിമല, ബേബി വേദിക, സുന്ദരപാണ്ഡ്യൻ, നിഷാന്ത് എസ്. എസ്, ശ്വേത വിനോദ് നായർ, നിമിഷ ഉണ്ണിക്കൃഷ്ണൻ, അപർണ വിവേക്, ഐശ്വര്യ ശിവകുമാർ, കല സുബ്രമണ്യൻ എന്നിവരാണ് മറ്റ് താരങ്ങൾ. വേണി പ്രൊഡക്ഷൻസിന്റെ ബാനറിൽ

എസ് .ചിദംബരകൃഷ്ണൻ ആണ് നിർമ്മാണം. ഛായാഗ്രഹണം - ഉദയൻ അമ്പാടി, എഡിറ്റിംഗ് -മനു ഷാജു, പി .ആർ .ഒ - അജയ് തുണ്ടത്തിൽ