'ദളിതരെ പീഡിപ്പിക്കുന്ന ഭരണകൂട ഭീകരത'
Wednesday 21 May 2025 1:09 AM IST
തിരുവനന്തപുരം: ഒമ്പതാം വാർഷികം ആഘോഷിക്കാൻ കോടികൾ പൊടിക്കുന്ന സർക്കാർ,ആ പണം കൊണ്ട് ഉദ്യോഗസ്ഥർക്ക് നല്ല നടപ്പിനുള്ള ക്ലാസെടുക്കണമെന്ന് ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ പറഞ്ഞു. ഓരോ ഫയലും ഓരോ ജീവതമെന്ന് വീമ്പുപറയുന്ന മുഖ്യമന്ത്രിയുടെ മൂക്കിൻതുമ്പത്തുള്ള പേരൂർക്കട സ്റ്റേഷനിൽ ബിന്ദു എന്ന ദളിത് സ്ത്രീക്ക് നേരിട്ടത് മാനസിക പീഡനമാണ്. നീതി തേടി ബിന്ദു മുഖ്യ മന്ത്രിയുടെ ഓഫീസിലെത്തിയപ്പോൾ കിട്ടിയത് അപമാനമാണെന്നും കരമന ജയൻ പറഞ്ഞു.