100പ്രഭാഷണങ്ങൾ സംഘടിപ്പിക്കും
Wednesday 21 May 2025 2:31 AM IST
ആലപ്പുഴ: സി.പി.ഐ സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് ജില്ലയിൽ 100 പ്രഭാഷണ പരിപാടികൾ സംഘടിപ്പിക്കുവാൻ സ്വാഗത സംഘം എക്സിക്യുട്ടീവ് യോഗം തീരുമാനിച്ചു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനവുമായി ബന്ധപ്പെട്ട് ജൂൺ ഒന്നുമുതൽ അഞ്ചുവരെ 25000 വൃക്ഷതൈകൾ നടും.
ജൂൺ 26ന് ലഹരി വിരുദ്ധ ശൃംഖല സംഘടിപ്പിക്കും. യോഗത്തിൽ ദേശീയ കൗൺസിൽ അംഗം ടി.ടി. ജിസ് മോൻ അദ്ധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ജനറൽ കൺവീനർ റിപ്പോർട്ട് അവതരിപിച്ചു. മന്ത്രി പി. പ്രസാദ്, ദേശീയ കൗൺസിൽ അംഗം സത്യൻ മൊകേരി, ജില്ലാ അസി. സെക്രട്ടറിമാരായ പി.വി. സത്യനേശൻ, എസ്. സോളമൻ എന്നിവർ സംസാരിച്ചു.