ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ക്യാമ്പ്
Wednesday 21 May 2025 1:30 AM IST
മുഹമ്മ : മുഹമ്മ മദർ തെരേസ ഹൈസ്കൂളിൽ 2024- 27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി ഇന്ന് യൂണിറ്റ് ക്യാമ്പിന്റെ ഒന്നാം ഘട്ട പരിശീലനം നടക്കും. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ വളർച്ച മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്വാധീനിക്കുന്ന ഈ ഡിജിറ്റൽ യുഗത്തിൽ, ഇതിൽ സമർത്ഥമായി ഇടപെടാനും, ക്രിയാത്മകമായി പ്രവർത്തിക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം. വീഡിയോ ഷൂട്ടിംഗ്, എഡിറ്റിംഗ് എന്നിവയാണ് പരിശീലന പരിപാടിയുടെ കാതൽ. ഇതിലൂടെ കുട്ടികളിലെ സർഗാത്മകത, ഡിജിറ്റൽ ലിറ്ററസി, വിമർശനാത്മക ചിന്ത തുടങ്ങിയ സർഗ്ഗശേഷികൾ വളർത്താൻ സഹായകരമാക്കുകയാണ് ലക്ഷ്യം.