അനുസ്മരണവും ചിത്രകലാക്യാമ്പും

Wednesday 21 May 2025 1:31 AM IST

ആലപ്പുഴ:ആർട്ടിസ്റ്റ് കെ.ആർ രാജന്റെ 11 മത് അനുസ്മരണവും ചിത്രകലാക്യാമ്പും 25ന് നൂറനാട് പടനിലം ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.രാവിലെ 9ന് ചിത്രകാരന്മാരുടെ ചിത്ര കലാ ക്യാമ്പും കുട്ടികൾക്കുള്ള ചിത്രകലാപഠന ക്ലാസ്സും.

2ന് ആർട്ടിസ്റ്റ് ചുനക്കര കെ.ആർ രാജൻ അനുസ്മരണം.ചിത്രകല ക്യാമ്പിൽ പങ്കെടുത്ത കലാകാരന്മാർക്കുള്ള അനുമോദനവും കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണവും നടക്കും.ഷരീഫ് ചാരുംമൂട് അദ്ധ്യക്ഷത വഹിക്കും.ആർട്ടിസ്റ്റ് ആർ. പാർഥസാരഥി വർമ്മ ഉദ്‌ഘാടനംനിർവഹിക്കും.മേടയിൽ ഉണ്ണികൃഷ്ണൻ, കാർത്തിക കറ്റാനം,​ രാജീവ് കോയിക്കൽ എന്നിവർ പങ്കെടുക്കും.പൊന്നൻ,അനീസ് ചാരുംമൂട് എന്നിവരെയും അനുസ്മരിക്കും. ഫോൺ :7907175609, 9605527464.