ജനാധിപത്യത്തിന്റെ പാവനത്വം തകർത്തു

Wednesday 21 May 2025 1:31 AM IST

ആലപ്പുഴ: ബാലറ്റ് പേപ്പർ തിരിമറികൾ ജനാധിപത്യത്തിന്റെ പരിപാവനത്വം തകർത്തെന്ന് കെ.പി.സി.സി വിചാർ വിഭാഗ് സംഘടനാ ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.സഞ്ജീവ് അമ്പലപ്പാട് അഭിപ്രായപ്പെട്ടു . കെ.പി.സി.സി വിചാർ വിഭാഗ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വിചാർ വിഭാഗ് ജില്ലാ പ്രസിഡന്റ് ഡോ.പി.രാജേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാഭരവാഹികളായ ഡോ.തോമസ് വി.പുളിക്കൻ, എം.മുഹമ്മദ്കോയ, കണിച്ചേരി മുരളി, ജയനാഥൻ, ജലജാമേനോൻ, സി.എൻ.ഔസേഫ്, രാജു താന്നിക്കൽ,നൈനാൻ ജോൺ, രാധാകൃഷ്ണൻ ചക്കരക്കുളം, എം.എൻ.ബിമൽ, ടി. പുരുഷോത്തമൻ തുടങ്ങിയവർ സംസാരിച്ചു.